Home News Local ഡെന്‍റല്‍ ഡേ സെലിബ്രേഷന്‍

ഡെന്‍റല്‍ ഡേ സെലിബ്രേഷന്‍

Advertisement

കരുനാഗപ്പള്ളി. ബ്രാഞ്ച് CDH WING(COUNCIL ON DENTAL HEALTH WING)ന്റെ നേതൃത്വത്തിൽ മാർച്ച് 6-ന് ഡെന്‍റല്‍ ഡേ സെലിബ്രേഷന്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ഈ വർഷത്തെ പ്രധാന പരിപാടിയായി “ഡെന്റത്തോൺ – A Walk for Cancer Free Community” എന്ന പേരിൽ ഒരു വാക്കത്തോൺ കരുനാഗപ്പള്ളി പണിക്കർ കടവ് പാലത്തിന് സമീപത്ത് നിന്നാരംഭിച്ചു ക രു ന്നാ ഗപ്പള്ളി ACP – സി.ജോൺ ഫ്ളാഗ് ഓഫ് ചെയ്തു. കാൻസർ രഹിത സമൂഹം എന്ന സന്ദേശവുമായി നടതിയ ഈ വാക്കത്തോൺ സമൂഹത്തിൽ വായ് ക്കകത്തെ ക്യാൻ സറിനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചത്.

.പണിക്കർ കടവ് പാലം മുതൽ വെള്ളാനത്തുരുത് ബീച്ച് വരെ ആണ് വാക്കത്തൊൺ നടത്തിയത്. 150 ബ്രാഞ്ച് മെംബേർസ് ആയ ഡോക്ടർസും പൊതുജനങ്ങളും പങ്കെടുത്തു.IDA Karunagappally 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് CDH WING ന് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞത്.പൊതുജനആരോഗ്യ സംരക്ഷണത്തിന് ആയി CDH WING താഴെപ്പറയുന്ന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

1.സൗജന്യ വായ് പരിശോധന ക്യാമ്പുകൾ (Oral Checkup Camps),2.കാൻസർ കണ്ടെത്തൽ ക്യാമ്പുകൾ (Cancer Detection Camps),3.സ്കൂൾ ഡെന്റൽ ഹെൽത്ത്‌ പ്രോഗ്രാംസ്,4.പൊതുജനങ്ങൾക്കായി വിവിധ അവബോധ പരിപാടികൾ (Awareness Programmes),4.വായ ശുചിത്വ കിറ്റ് വിതരണം,5 കമ്മ്യൂണിറ്റി ഡെന്റൽ ക്ലിനിക്,6.ചാരിറ്റി പ്രവർത്തനങ്ങൾ

സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും വായ്‌ക്കാൻസർ പ്രതിരോധത്തിനുമായി നടത്തുന്ന ഈ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സജീവ സഹകരണം സംഘാടകർ അഭ്യർത്ഥിച്ച .ഡോ: രഞ്ജിത് കുമാർ (പ്രസിഡൻ്റ്),ഡോ: രത്നകുമാർ (സെക്രട്ടറി),ഡോ: ആതിര (CDH കൺവീനർ),ഡോ :സുരാജ് കെ നായർ (ട്രെഷറർ )
ഡോ :ലൈജി തോമസ് തരകൻ (ജില്ലാ കമ്മിറ്റി അംഗം )എന്നിവർ നേതൃത്വം നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here