Home News Local മുക്കാട്ടുകടവ് ഫാത്തിമ ഐലന്‍ഡ്, അരുളപ്പന്‍തുരുത്ത് പാലങ്ങള്‍ ഏഴിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

മുക്കാട്ടുകടവ് ഫാത്തിമ ഐലന്‍ഡ്, അരുളപ്പന്‍തുരുത്ത് പാലങ്ങള്‍ ഏഴിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Advertisement

മുക്കാട്ടുകടവ് ഫാത്തിമ ഐലന്‍ഡ്, അരുളപ്പന്‍തുരുത്ത് പാലങ്ങളുടെ ഉദ്ഘാടനം മാര്‍ച്ച് ഏഴിന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കിഫ്ബി ഫണ്ടില്‍ നിന്നും 25.7 കോടി രൂപ ചെലവഴിച്ചാണ് പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഡോ.സുജിത്ത് വിജയന്‍ പിള്ള എംഎല്‍എ അധ്യക്ഷനാകും. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. കെ ആര്‍ എഫ് ബി- പി എം യു പ്രോജക്ട് ഡയറക്ടര്‍ എം.അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മേയര്‍ എ.കെ.ഹഫീസ്, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരന്‍, മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ, കൗണ്‍സിലര്‍ ദീപു ഗംഗാധരന്‍, മുക്കാട് ഇടവക വികാരി റവറന്റ് ഫാദര്‍ ജോണ്‍പോള്‍, ശക്തികുളങ്ങര ഇടവക വികാരി റവറന്റ് ഫാദര്‍ രാജേഷ് മാര്‍ട്ടിന്‍, ആര്‍ എഫ് ബി- പി എം യു സൗത്ത് സര്‍ക്കിള്‍ ടീം ലീഡര്‍ പി.ആര്‍. മഞ്ജുഷ, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here