കാട്ടാക്കട:സാൽവേഷൻ
ആർമി ഊറ്റുകുഴി ചർച്ചിൻ്റെ 86-ാമത് സഭ വാർഷിക ദിനം ആചരിച്ചു. ചടങ്ങിന് എത്തിച്ചേർന്ന
സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ ചന്ദ്ര പ്രധാൻ, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ റാണി ഫൂല പ്രധാൻ, എന്നിവരെ വാർഡ് മെമ്പർ കെ സി ഹരികുമാർ, ബ്ലോക്ക് മെമ്പർ അഡ്വ.അനുഷ്മ ബഷീർ എന്നിവർ ചേർന്ന്
ചാരുപാറ ജംഗ്ഷനിൽ സ്വീകരിച്ചു. തുടർന്ന് ദേവാലയത്തിൽ നടന്ന പരിശുദ്ധ ആരാധനയിൽ കാട്ടാക്കട ഡിവിഷണൽ കമാൻഡർ മേജർ സി ജെ.സൈമൺ അധ്യക്ഷത വഹിച്ചു. ടെറിട്ടോറിയൽ കമാൻഡർ മുഖ്യ സന്ദേശം നൽകി. മുതിർന്ന വ്യക്തികളെ ആദരിച്ചു. ഫൈനാൻസ് സെക്രട്ടറി ക്യാപ്റ്റൻ ഗിരീഷ് ദാസ്, മേജർ ഫ്ലോറൻസ് ചാൾസ്,
മേജർ. ജോൺ കെ സൈലസ് ,
മേജർ പ്രിയ ജോൺ,ചർച്ച് സെക്രട്ടറി അജിത്ത് പി.എസ്,ട്രഷറർ സ്റ്റാൻലി ജോൺ എന്നിവർ പ്രസംഗിച്ചു.




























