Home News Local മൈനാഗപ്പള്ളിയിലെ മാതൃകാ കർഷകനായ ബാലകൃഷ്ണന്റെ കൃഷിയിടത്തിലെ വിളവെടുപ്പ് നടത്തി

മൈനാഗപ്പള്ളിയിലെ മാതൃകാ കർഷകനായ ബാലകൃഷ്ണന്റെ കൃഷിയിടത്തിലെ വിളവെടുപ്പ് നടത്തി

Advertisement

മൈനാഗപ്പള്ളി:ഗ്രാമപഞ്ചായത്തിൽ കോവൂർ പന്ത്രണ്ടാം വാർഡിൽ അനന്ദു ഭവനത്തിൽ മാതൃക കർഷകൻ ബാലകൃഷ്ണൻ്റെ കൃഷിയിടത്തിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.കഠിനാധ്വനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി തുടർച്ചയായി നിരവധി തവണ മികച്ച കർഷകനുള്ള പുരസ്കാരം നേടിയ കർഷകനാണ് ബാലകൃഷ്ണൻ.

വർഷങ്ങളായി കഠിനധ്വാനവും മണ്ണിനോടുള്ള ആത്മബന്ധവും കൈവിടാതെ പരിശ്രമിച്ച അദ്ദേഹത്തിന് പതിവുപോലെ നെൽ കൃഷി,വാഴ,പച്ചക്കറി,ബന്തി എന്നിവയിൽ ഇത്തവണയും നൂറുമേനി വിളവാണ് ലഭിച്ചത്.2023ലെ സംസ്ഥാനത്തെ മികച്ച പച്ചക്കറി കൃഷിക്കുള്ള സംസ്ഥാന അവാർഡ് കെഎംഎംഎൽന് നേടികൊടുത്ത വിരമിച്ച ജീവനക്കാരൻ കൂടിയാണ് ബാലകൃഷ്ണൻ.പഞ്ചായത്ത് പ്രസിഡന്റ്‌ രജനി സുനിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ അശ്വതി,കൃഷി അസിസ്റ്റന്റ് സജിത്ത്,രതീഷ് മൂന്നുതുണ്ടിൽ എന്നിവർ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here