Home News Local കൊല്ലം ചിതറയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വാർഡ് മെമ്പർ മരിച്ചു

കൊല്ലം ചിതറയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വാർഡ് മെമ്പർ മരിച്ചു

Advertisement

കൊല്ലം ചിതറയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വാർഡ് മെമ്പർ മരിച്ചു. വട്ടമുറ്റത്ത് സിപിഎമ്മിന്‍റെ വാർഡ് മെമ്പറായിരുന്ന സിന്ധുവാണ് ചികിത്സയിലിരിക്കെ മരിച്ചത്. സിന്ധുവിന്‍റെ മകൾ ലക്ഷ്മി ആദ്യം മരണപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ലക്ഷ്മിയെ വീടിനുളളിലെ തറയിൽ അബോധാവസ്ഥയിലും സിന്ധുവിനെ അടുത്തമുറിയിൽ തൂങ്ങിയ നിലയിലും കണ്ടെത്തിയത്. ലക്ഷ്മിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു.
ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ലക്ഷ്മി ആദ്യം മരണപ്പെട്ടു. പിന്നാലെ രാത്രിയോടെയാണ് ചികിത്സയിലായിരുന്ന സിന്ധുവും മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ ലക്ഷ്മിയുടെ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കുടുംബ പ്രശ്നങ്ങളാണ് സിന്ധു ജീവനൊടുക്കാൻ കാരണമെന്നാണ് നിഗമനം. ഇവരുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here