27.1 C
Kollam
Saturday 14th February, 2026 | 09:21:24 PM
Home News Local ഫെബ്രുവരി 13 ‘ആലിൻ ഡേ’ ആയി ആചരിക്കണമെന്ന അഭ്യർത്ഥനയുമായി പ്രവാസി ജോയ് ജോൺ തുരുത്തിക്കര

ഫെബ്രുവരി 13 ‘ആലിൻ ഡേ’ ആയി ആചരിക്കണമെന്ന അഭ്യർത്ഥനയുമായി പ്രവാസി ജോയ് ജോൺ തുരുത്തിക്കര

Advertisement

കൊല്ലം ( തുരുത്തിക്ക ര) : മലയാളികൾക്ക് നോവിലും അഭിമാനമായ കുഞ്ഞുമാലാഖ ആലിൻ ഷെറിൻ എബ്രഹാമിൻ്റെ സ്മരണാർത്ഥം ഫെബ്രുവരി 13 ‘ആലിൻ ദിനം’ ആയി സംസ്ഥാനതലത്തിൽ ആചരിക്കണമെന്ന അഭ്യർത്ഥനയുമായി പ്രവാസിയും ജെ ആൻഡ് എ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ജോയ് ജോൺ തുരുത്തിക്കര .
അതീവ ദുഃഖകരമായ സാഹചര്യത്തിനിടയിലും സ്വന്തം മകളുടെ അവയവങ്ങൾ ദാനം ചെയ്ത് നിരവധി ജീവിതങ്ങൾക്ക് പുതുജീവൻ നൽകിയ മാതാപിതാക്കളുടെ മഹത്തായ തീരുമാനം കേരള സമൂഹത്തിന് അഭിമാനകരമായ മാതൃകയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ത്യാഗം സമൂഹത്തിൽ അവയവദാന ബോധവൽക്കരണം ശക്തിപ്പെടുത്താനും കൂടുതൽ ആളുകളെ അവയവദാന പ്രതിജ്ഞയിലേക്ക് പ്രേരിപ്പിക്കാനും സഹായകരമാകുമെന്നു ജോയ് ജോൺ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അയച്ച കത്തിൽ വ്യക്തമാക്കുന്നു.
ഫെബ്രുവരി 13 ‘ആലിൻ ദിനം’ ആയി പ്രഖ്യാപിച്ച് സംസ്ഥാനതലത്തിൽ അവയവദാന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ മനുഷ്യസ്നേഹത്തിന്റെയും ജീവൻ രക്ഷിക്കാനുള്ള സാമൂഹിക പ്രതിബദ്ധതയുടെയും ശക്തമായ സന്ദേശം നൽകാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാസ്താംകോട്ട തുരുത്തിക്കര സ്വദേശിയായ ജോയ് ജോൺ, നിർമ്മാണം, ട്രേഡിംഗ്, കൺസൾട്ടൻസി മേഖലകളിൽ ഇന്ത്യയിലും വിദേശത്തുമായി പ്രവർത്തിക്കുന്ന ജെ ആൻഡ് എ ബിസിനസ് ഗ്രൂപ്പിന്റെ അമരക്കാരനാണ്. നിലവിൽ കുവൈറ്റിലാണ് താമസം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here