Home News Local വലിയത്ത് സ്കൂളിൽ വാർഷിക സമ്മാനമായി പുത്തൻ ബസ്

വലിയത്ത് സ്കൂളിൽ വാർഷിക സമ്മാനമായി പുത്തൻ ബസ്

Advertisement

ഓച്ചിറ: വലിയത്ത് ഗവൺമെൻറ് എൽ പി സ്കൂളിൽ വാർഷികത്തോടനുബന്ധിച്ച് മുൻ എംപി എം ആരിഫ് പ്രത്യേക ആസ്തി വികസന ഫണ്ട് വഴി ലഭിച്ച ബസ് സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത് നിർമ്മാണം പൂർത്തിയാക്കിയ നവീകരിച്ച സ്കൂൾ കെട്ടിടവും യാത്രാ ബസ്സും സ്കൂളിൻറെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ കൃഷ്ണകുമാർ മുഖ്യപ്രഭാഷണത്തിൽ അറിയിച്ചു.
എസ് എം സി ചെയർമാൻ ജിതിൻ ഷാ അധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡൻറ് മുബീന നാസിം, അയ്യാനിക്കൽ മജീദ്, രാജുമോൻ, ലീന പ്രവീൺ, മെഹർഖാൻ ചേന്നല്ലൂർ, ശ്രീജ എസ്, ലത്തീഫ ബീവി, സുൽഫിയ ഷെറിൻ, ഹാരിസ് എന്നിവർ സംസാരിച്ചു.

Advertisement