Home News Local കൊല്ലത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട

കൊല്ലത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട

Advertisement

കൊല്ലം: നഗരത്തിലെ കഞ്ചാവ് ലോബികളില്‍ പ്രധാനിയായ അല്‍ഷാദ് എക്‌സൈസിന്റെ പിടിയിലായി. കൊല്ലം എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ശങ്കറിന്റെ നേതൃത്വത്തില്‍ മേകോണ്‍ ശിവജി മുക്ക് ഭാഗത്ത് നടന്ന പരിശോധനയില്‍ വില്‍പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ട് വന്ന 6.050 കിലോഗ്രാം അളവിലുള്ള കഞ്ചാവ് പിടികൂടി. കിളികൊല്ലൂര്‍ അയത്തില്‍ കല്ലുംതാഴം വരുവിള തെക്കതില്‍നൗഫല്‍ മന്‍സിലില്‍ അല്‍ഷാദ് എസ്. (33) എന്നയാളെ പ്രതിയാക്കി ഒരു എന്‍ഡിപിഎസ് കേസ് എടുത്തിട്ടുള്ളതാണ്. സിഇഒമാരായ സാലിം, ഗോകുല്‍, ഡബ്ല്യൂസിഇഒ പ്രിയങ്ക, പ്രവേന്റീവ് ഓഫീസര്‍ (ഗ്രേഡ്) മാരായ ടി.ആര്‍. ജ്യോതി, അനീഷ്‌കുമാര്‍, ബി. ഷെഫീഖ്, ഷഹാലുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു. തമിഴ്‌നാട് കേന്ദ്രീകരിച്ച് ഉള്ള മയക്കുമരുന്ന് ലോബികളില്‍ നിന്ന് കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്ന ആളുകളില്‍ പ്രധാനിയാണ് ഇയാള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് പറഞ്ഞു.