Home News Local കുമരന്‍ചിറ ദേവി ക്ഷേത്രത്തില്‍ തിരുവുത്സവം

കുമരന്‍ചിറ ദേവി ക്ഷേത്രത്തില്‍ തിരുവുത്സവം

Advertisement

മൂന്ന് ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 14 കരകളുടെയും അധിപതിയായ കുമരന്‍ ചിറ തമ്പുരാട്ടിയുടെ തിരുവുത്സവം 2026 ഫെബ്രുവരി 8 മുതല്‍ 17 വരെ നടക്കും എന്ന് ക്ഷേത്ര ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കലയുടെ വര്‍ണവസന്തം വിരിയിക്കുന്ന കലാപരിപാടികളും വാദ്യമേളങ്ങളും കെട്ട്കാഴ്ചകളും അണിനിരക്കുന്ന തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ കെട്ടു ഉത്സവത്തിന്റെ ഉത്സവകാഴ്ചകള്‍ ആസ്വദിക്കാന്‍ ജില്ലയുടെ പല ഭാഗത്തുനിന്നും ആളുകള്‍ എത്തിച്ചേരാറുണ്ട്. എപ്പോള്‍ വന്നാലും വെളുപ്പിന് 6 മണി വരെ കെട്ട്കാഴ്ചകള്‍ കാണാന്‍ സാധിക്കും. 13 കരങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 13 അംഗ ഉപദേശക സമിതിയാണ് ക്ഷേത്രഭരണ നടത്തുന്നത്. പറയ്‌ക്കെഴുന്നള്ളത്ത്, താലപ്പൊലി, സപ്താഹം, അശ്വതി പൊങ്കാല, അശ്വതി കുട, പ്രതിഷ്ഠാ വാര്‍ഷികം, നവരാത്രി, തുടങ്ങിയവയാണ് ക്ഷേത്രത്തില്‍ നടക്കുന്ന പ്രധാന ചടങ്ങുകള്‍. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എന്‍. സോമന്‍ പിള്ള, സെക്രട്ടറി ആര്‍ രാജീവ്, വൈസ് പ്രസിഡന്റ് കെ ശിവന്‍പിള്ള, പ്രേമചന്ദ്രന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here