കുപ്രസിദ്ധ കുറ്റവാളിക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിന് ഉത്തരവായി. കരുനാഗപ്പള്ളി, ആദിനാട്, പുത്തൻവീട്ടിൽ ഗുരുലാൽ(31) എന്നയാളിനെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. ഗുരുലാലിനെതിരെ എട്ടോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കഞ്ചാവ് കടത്തിയതിനും കൊലപാതകശ്രമത്തിനും ആലപ്പുഴ വള്ളിക്കുന്നം സ്റ്റേഷനിൽ രണ്ട് കേസുകളും കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിനും നരഹത്യ ശ്രമത്തിനും ഉൾപ്പെടെ നാലു കേസുകളും ചവറ പോലീസ് സ്റ്റേഷനിൽ വഞ്ചനകുറ്റത്തിനും ഇയാൾക്ക് കേസുണ്ട്. നിലവിൽ ഇയാൾ കരുനാഗപ്പള്ളിയിൽ വെച്ച് ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ ആയിരുന്നു.പ്രതിക്കെതിരെ കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ കളക്ടർ ദേവിദാസ്.എൻ ഐ.എ.എസ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൂജപ്പുര സെൻട്രൽ ജയിലിൽ എത്തി കാപ്പ ഉത്തരവ് നടപ്പാക്കുകയായിരുന്നു.




























