ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനേതര നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ ഫെബ്രുവരി 13 വൈകിട്ട് അഞ്ച് വരെ പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കാം. 1000 ചതുരശ്രമീറ്റര്‍ മുകളില്‍ വിസ്തീര്‍ണമുള്ള വീടുടമകള്‍, ഒരു ഏക്കറില്‍ അധികം വസ്തു സ്വന്തമായുള്ള ഭൂഉടമകള്‍, കാര്‍ പോലുള്ള 4 ചക്ര വാഹന ഉടമസ്ഥര്‍ എന്നിവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. മുന്‍ഗണനാ വിഭാഗത്തിലുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനു ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. നിലവിലുള്ള മുന്‍ഗണനേതര നീല, വെള്ള കാര്‍ഡ് ഉടമകളുടെ ലിസ്റ്റ് ഇനം തിരിച്ച് റേഷന്‍കടകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ നല്‍കുന്നതിനായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാര്‍ അറിയിച്ചു. ഫോണ്‍: 0474 2794818.






























