കലഞ്ഞൂര്‍-പാടം റോഡില്‍ മാങ്കോട് മുതല്‍ ചിതല്‍വെട്ടി വരെയുള്ള ഭാഗത്തെ ടാറിംഗ് പ്രവര്‍ത്തികള്‍ നടത്തേണ്ടതിനാല്‍ ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ ഗതാഗതനിരോധനം ഏര്‍പ്പെടുത്തും. മാങ്കോട് – പാടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വട്ടക്കാവ് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞു രാജഗിരി റോഡ് വഴിയും, പാടത്തുനിന്നു കലഞ്ഞൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചിതല്‍വെട്ടിയില്‍ നിന്നും രാജഗിരി റോഡ് – വട്ടക്കാവ് വഴി തിരിഞ്ഞുപോകണമെന്ന് കെആര്‍എഫ്ബി -പിഎംയു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ഫോണ്‍: 0469 2967300.




























