കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി എം.ഹേമലത ചുമതലയേറ്റു. ഇന്നലെ രാവിലെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ എത്തിയ എം.ഹേമലതയെ ഐപിഎസ് ട്രെയ്നിയായ അമൃത സതീപന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങിയ ശേഷം മുന്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐപിഎസില്‍ നിന്നും ചുമതല ഏറ്റെടുക്കുകയായിരുന്നു. അഡീഷണല്‍ എസ്പി പ്രതീപ് കുമാര്‍, കൊല്ലം എസിപി ഷെരീഫ്, ഡിസിബി എസിപി ബിനു ശ്രീധര്‍, കെപിഓഎയുടേയും കെപിഎയുടേയും ജില്ലാ ഭാരവാഹികള്‍ എന്നിവരും സന്നിഹിതരായിരുന്നു.




























