Home News Local തുളസിക്കതിര്‍ നുള്ളിയെടുത്ത് കണ്ണന്നൊരു മാലക്കായ്… ഗാനമെഴുതിയ സഹദേവന്‍ അന്തരിച്ചു

തുളസിക്കതിര്‍ നുള്ളിയെടുത്ത് കണ്ണന്നൊരു മാലക്കായ്… ഗാനമെഴുതിയ സഹദേവന്‍ അന്തരിച്ചു

Advertisement

തുളസിക്കതിര്‍ നുള്ളിയെടുത്ത് കണ്ണന്നൊരു മാലക്കായ്…’ എന്ന ഗാനം ഹിറ്റ് ഗാനത്തിന്റെ രചയിതാവ് തൊടിയൂര്‍ ഇടക്കുളങ്ങര കല്ലേലിഭാഗം പട്ടശ്ശേരില്‍ എ.സഹദേവന്‍ (82) അന്തരിച്ചു. ഏറെ ശ്രദ്ധേയമായ ഈ കൃഷ്ണ ഭക്തിഗാനം 30 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മരംകയറ്റ തൊഴിലാളിയായിരുന്ന സഹദേവന്‍ എഴുതിയത്.

വീടിനു സമീപത്തെ ആശ്രമത്തിലെ വിദ്യാധരന്‍ സ്വാമിക്ക് ഭജനയ്ക്കായിട്ടാണ് അദ്ദേഹം ഈ പാട്ട് എഴുതിക്കൊടുത്തത്. അടുത്തിടെ, സഹദേവന്റെ സമീപവാസിയായ ഹന്ന ഫാത്തിമ എന്ന കുട്ടി ഈ പാട്ടു പാടി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു വൈറലോടെയാണ് തന്റെ പാട്ട് ഇപ്പോഴും ജനമനസുകളില്‍ തങ്ങിനില്‍ക്കുന്ന കഥ സഹദേവന്‍ അറിഞ്ഞത്.

Advertisement