കൊട്ടാരക്കര.കൊല്ലം റൂറൽ പോലീസ് ജില്ലയിൽ എട്ടോളം പോലീസ് സ്റ്റേഷനുകളുടെ കുറവുണ്ട്, കൊടിക്കുന്നില്‍ സുരേഷ് എംപി . കൊല്ലം റൂറൽ പോലീസ് ജില്ല രൂപീകൃതമായിട്ട് ഇന്ന് പതിനാറാമത്തെ വർഷത്തിലേക്ക് കടക്കുകയാണ് 2011 ഫെബ്രുവരി മാസത്തിലാണ് കൊല്ലം റൂറൽ ജില്ല രൂപീകൃതമായത് പോലീസ് ജില്ല രൂപീകൃതമായിട്ട് ആവശ്യത്തിന് പോലീസ് സ്റ്റേഷനുകളോ കൺട്രോൾ റൂമിന് സ്ട്രെങ്തോ ഇല്ലാ ജില്ലാ ഹെഡ് കോട്ടർ കമ്പനിക്ക് ആവശ്യമായ ബാരക്കോ തന്നെയില്ലാ ഇപ്പോഴും ശൈശവ അവസ്ഥയിൽ തന്നെയാണ് കൊല്ലം റൂറൽ പോലീസ് ജില്ലയുടെ സ്ഥിതി.
നിലവിൽ കൊല്ലം റൂറൽ പോലീസ് ജില്ലയിൽ എട്ടോളം പോലീസ് സ്റ്റേഷനുകളുടെ കുറവുണ്ട് ഇതു പരിഹരിക്കാൻ നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല പതിറ്റാണ്ടുകളായി പറഞ്ഞു കേൾക്കുന്ന വാളകം പോലീസ് സ്റ്റേഷൻ കുളക്കട പോലീസ് സ്റ്റേഷൻ പത്തനാപുരം വിഭജിച്ച് പട്ടാഴി പോലീസ് സ്റ്റേഷൻ മൈനാഗപ്പള്ളിയിൽ പ്രത്യേകം ഒരു പോലീസ് സ്റ്റേഷൻ കുണ്ടറ പോലീസ് സ്റ്റേഷൻ വിഭജിച്ച് രണ്ട് ആക്കണമെന്ന് ആവശ്യം അതുപോലെതന്നെ പൂയപ്പള്ളി പോലീസ് സ്റ്റേഷൻ അഞ്ചൽ പോലീസ് സ്റ്റേഷൻ വിഭജിച്ച് രണ്ട് പോലീസ് സ്റ്റേഷനുകളായും അതുപോലെതന്നെ ആര്യങ്കാവിൽ പ്രത്യേകം ഒരു പോലീസ് സ്റ്റേഷൻ രൂപീകരിക്കണം എന്ന് ആവശ്യം ഒന്നും തന്നെ ഇതുവരെ നിറവേറ്റിയിട്ടില്ല
അതുപോലെതന്നെ കൊല്ലം റൂറൽ പോലീസ് ജില്ലക്ക് കൺട്രോൾ റൂം അനുവദിച്ചിട്ടുണ്ടെങ്കിലും അതിലേക്ക് നൂറോളം തസ്തികകൾ ആവശ്യമുണ്ടെങ്കിലും അതിലേക്ക് ഒരുതരത്തിലുള്ള നിയമനവും നടത്തിയിട്ടില്ല ടി തസ്തികകളിലേക്ക് ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ നിന്നും ഡിസ്റ്റിക് ഹെഡ് കോട്ടർ കമ്പനികളിൽ നിന്നും പോലീസുകാരെ നിയമിക്കുന്നത് മൂലം പോലീസ് സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലാവുകയും മറ്റ് പോലീസ് ജില്ലകളെ വെച്ച് നോക്കുമ്പോൾ ഡിസ്റ്റിക് ഹെഡ് കോട്ടർ കമ്പനിയുടെ സ്ട്രെങ്ത് കുറവായതിനാൽ ജില്ലയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ കൊല്ലം റൂറൽ ജില്ല പോലീസിന് ഒരു കമ്പനി ഹെഡ് കോർട്ടേഴ്സ് കമ്പനി ഒരു കമ്പനി സ്ട്രെങ്ത് കൂടി അനുവദിക്കണമെന്നും അതുപോലെതന്നെ കുണ്ടറ പോലീസ് സ്റ്റേഷൻ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പത്തനാപുരം പോലീസ് സ്റ്റേഷൻ അഞ്ചൽ പോലീസ് സ്റ്റേഷൻ പൂയപ്പള്ളി പോലീസ് സ്റ്റേഷൻ ആര്യങ്കാവിൽ ഒരു പോലീസ് സ്റ്റേഷൻ എന്നിവ വിഭജിച്ച് എട്ടോളം പോലീസ് സ്റ്റേഷനുകൾ അടിയന്തരമായി അനുവദിക്കണമെന്നും മറ്റു ജില്ലകളിലെ വിവിഐപി ഡ്യൂട്ടിക്കും ഉത്സവ ഡ്യൂട്ടിക്കും ശബരിമല ഡ്യൂട്ടിക്കും ലോ ആൻഡ് ഓർഡർ ഡ്യൂട്ടിക്ക് ജില്ലയിലെ പോലീസുകാരെ നിയമിക്കുന്നത് മൂലം കൊല്ലം റൂറൽ പോലീസ് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ കേസ് അന്വേഷണം അവതാളത്തിൽ ആകുകയും സ്റ്റേഷന്റെ സുഗമമായ പ്രവർത്തനത്തിന് ഭംഗം വരികയും ചെയ്യുന്നു.
അതുപോലെതന്നെ കൊല്ലം റൂറൽ പോലീസ് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് സ്ട്രെങ്ത് ഇല്ലാത്തതിനാലും നിലവിലെ പോലീസുകാരെല്ലാം തന്നെ നിരന്തരമായി law & order ഡ്യൂട്ടി ചെയ്തു വരുന്നവരാണെന്നും അതിനാൽ കാര്യക്ഷമമായി സ്റ്റേഷനുകളിലെ കേസ് അന്വേഷിക്കാൻ പോലീസ് ആർക്ക് കഴിയാതെ വരികയും ചെയ്യുന്നു അതുകൊണ്ട് അടിയന്തരമായി കൊല്ലം റൂറൽ പോലീസ് ജില്ലക്ക് ആവശ്യമായ പോലീസ് സ്റ്റേഷനുകളും ആവശ്യമായ സ്റ്റേഷനുകളിൽ പോലീസിന്റെ സ്ട്രെങ്ത് കൺട്രോൾ റൂമിന് പ്രത്യേകം സ്ട്രെങ്തും ഡിസ്റ്റിക് ഹെഡ് കോർട്ടർ ഒരു കമ്പനി സ്ട്രെങ്ത് അനുവദിക്കണമെന്നും ഡി.എച്ച്.ക്യു വിന് അടിയന്തരമായി ബാരക്ക് നിർമ്മിതിക്കണ മെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് കൊടിക്കുന്നിൽ സുരേഷ് എംപി കത്തയച്ചു




























