ശാസ്താംകോട്ട : ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന അധ്വാനത്തിലൂടെ ഒരു നാടകം പിറവിയെടുക്കുന്നു. ആ നാടകം ആഗ്രാമത്തിൻ്റെ പരിപാവനമായ ക്ഷേത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു. പിന്നെ അടുത്ത വർഷത്തെ നാടകത്തിനുള്ള കാത്തിരിപ്പ്. എണ്‍പതുകളിലെ കഥയാകുമെന്ന് കരുതാന്‍ വരട്ടെ, കഥയിപ്പോഴാണ്
വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ രണ്ടാം ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച ആണ് ഇത്തരമൊരു നാടകം അവതരിപ്പിക്കപ്പെടുന്നത്.
അരങ്ങിലും സദസ്സിലും നാട്ടുകാർ തന്നെയായിരിക്കും എന്നതാണ് ഈ നാടകത്തിൻ്റെ പ്രത്യേകത. പ്രൊഫഷണൽ നാടകങ്ങളോടെപ്പം കിട പിടിക്കുന്ന നാടകം തന്നെയാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.
ഒൻപതാമത്തെ വർഷമാണ് ഇത്തരത്തിൽ ഇവിടെ നാടകം അവതരിപ്പിക്കപ്പെടുന്നത്. നാടകം അഭിനയം മാത്രമല്ല ജീവിതം കൂടിയാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം കലാകാരൻമാൻ ആണ് ഈ നാടകത്തിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത്.

എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലും നാടിന്റെ കയ്യൊപ്പ് ചാർത്തിയ ഗ്രാമം നാടകവേദിയുടെ ഈ വർഷത്തെ നാടകം ചന്ദനം പൂത്തകാലം ആസ്വദിക്കുവാൻ നാടും നാടോന്നാകെ ഒത്തുചേരും.പി. കെ അമ്മണൻ എന്ന നാടക പ്രതിഭയുടെ ഇരുപത്തിയേഴാമത് നാടകമാണ് ചന്ദനം പൂത്ത കാലം. രണ്ടു തലമുറകളെ നാടക പ്രവർത്തനത്തിലേക്ക് കൈപിടിച്ചാനയിച്ച ഒരു സാധാരണക്കാരൻ. സ്കൂൾ അധ്യാപകനായ ലാൽ അഞ്ചുവിളയാണ് ഈ നാടകം സംവിധാനം ചെയ്യുന്നത്.ഈ നാടകത്തിൽ പ്രൊഫഷണൽ നടീനടന്മാർ അഭിനയിക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പുതുമുഖങ്ങളായ നാട്ടുകാരായ കലാകാരന്മാർ മാത്രമാണ് ഈ നാടകത്തിൽ വേഷമിടുന്നത്. ഗാനങ്ങൾ എഴുതിയത് ഈ നാടകത്തിൽ വേഷമിടുന്ന സുഭാഷ് വൈശാഖം,മധു മാതൃഭവനംകൂടാതെ മ്യൂസിക് ഓപ്പറേറ്റർ അജിത് അഞ്ചുവിളയും ഈ കൂട്ടായ്മയിൽ ഉണ്ട് . കഥാപാത്രങ്ങളായി ബിജുപനങ്ങാട്,ലാൽ അഞ്ചു വിള, വിജോഷ് ഹക്കീം
സ്കൂൾ അധ്യാപകൻ ആയ മനാഫ്, സോനു കൃഷ്ണൻ, ശിവപ്രസാദ്, അമ്പിളി, വിജയലക്ഷ്മി, പ്രതിഭ, ശ്രീകല, സ്കൂൾ വിദ്യാർത്ഥിനികളായ ശ്രീബാല, അൻവിക തുടങ്ങിയവർ അഭിനയിക്കുന്നു. സാധാരണ ഒരു നാടകത്തിൽ ആറോ – ഏഴോ പേര് അഭിനയിക്കുമ്പോൾ ഈ നാടകത്തിൽ പതിനഞ്ചോളം പേർ അഭിനയിക്കുന്നുണ്ട്. സ്വന്തം അദ്ധ്വാനത്തിൻ്റെ ഒരു വിഹിതം മാറ്റി വച്ചാണ് ഈ കലാകാരൻമാർ നാടകം അരങ്ങിലെത്തിക്കുന്നത്.


































