റാഞ്ചിയിൽ നടന്ന ദേശീയ ചെസ്സ് ചാമ്പ്യൻഷിപ്പിൽ (അണ്ടർ -14 പെൺകുട്ടികൾ ) വിഭാഗത്തിൽ കേരള ടീമിനെ പ്രതിനിധീകരിക്കുകയും വ്യക്തിഗത സ്വർണമെഡൽ നേടുകയും ചെയ്ത തേവലക്കര ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി ജാനകി എസ് ഡി. കരുനാഗപ്പള്ളി ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സന്ദീപ് മോഹന്റെയും തേവലക്കര ഗേൾസ് ഹൈസ്കൂൾ അധ്യാപിക ദിവ്യ വി ജിയുടെയും മകളാണ്.
































