ശാസ്താംകോട്ട:ടാർ ചെയ്ത് മൂന്ന് മാസം തികയും മുമ്പേ റോഡ് തകർന്നതായി പരാതി.പോരുവഴി പുളിന്തിട്ടമുക്ക് – ചാത്താകുളം റോഡാണ് തകർന്നത്.പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിരിക്കയാണ്.പുളിന്തിട്ടയ്ക്കും മില്ലുമുക്കിനും ഇടയിലാണ് റോഡ് പ്രധാനമായും തകർന്നത്.മെറ്റലിളകി കിടക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാർ വീണ് പരിക്കേൽക്കുന്നതും പതിവാണ്.ബഡ്ജറ്റ് വർക്കിൽ ഉൾപ്പെടുത്തി കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർമ്മിച്ച റോഡാണിത്.ചക്കുവള്ളിയിൽ നിന്നും തെണ്ടമത്തേക്കുള്ള പ്രധാന പാതയായതിനാൽ വാഹനങ്ങളുടെ തിരക്കും കൂടുതലാണ്.നിരവധി സ്വകാര്യ ബസുകളും ഇതുവഴി സർവ്വീസ് നടത്തുന്നുണ്ട്.കരാറുകാരൻ റോഡ് നിർമ്മാണത്തിൽ കാട്ടിയ ഉദാസീനതയാണ് വളരെ വേഗത്തിൽ തകരാൻ കാരണമെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതാവ് വരിക്കോലിൽ ബഷീർ അറിയിച്ചു.
































