കുന്നത്തൂർ:ജനാധിപത്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ ‘കാവ്യശ്രീ പുരസ്കാരം’ കവിയും ഗാനരചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രന്.ജനുവരി 30ന് കടമ്പനാട് വൈഎംസി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.കെപി.സിസി ജനറൽ സെക്രട്ടറി പഴകുളം മധു സമ്മേളനം ഉത്ഘാടനം ചെയ്യും.സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ പ്രകാശ് അധ്യക്ഷത വഹിക്കും.വിവിധ തലങ്ങളിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് കുഴുവേലി ,ഉഷാകുമാരി.എൽ,കെ.ജി റെജി,വിൽസൺ തുണ്ടിയത്ത്,റെജി മാമൻ, ജോൺ സി. ശാമുവേൽ,സരളാ ലാൽ,സ്മിത എസ്.ആർ, സോമൻ കൊച്ചുവിള,സുമാ മാത്യു, സുമതി പ്രസന്നകുമാർ എന്നിവരെയും ആദരിക്കും.ചടങ്ങിൻ്റെ ഭാഗമായി ഗാന്ധി ഗീതാലാപനം,പുഷ്പാർച്ചന,കവിയരങ്ങ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള,പ്രോഗ്രാം കൺവീനർ ഷീജാ മുരളീധരൻ,ജോയിൻ്റ് കൺവീനർ ജെറിൻ ജേക്കബ് എന്നിവർ അറിയിച്ചു.
































