കൊട്ടാരക്കര: നാലു കിലോ കഞ്ചാവുമായി കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ രണ്ടു പേര്‍ കൊട്ടാരക്കര റൂറല്‍ ഡാന്‍സാഫ് ടീമിന്റെ പിടിയിലായി. മുര്‍ഷിദബാദ് മോണ്ടൂളില്‍ ഷില്‍റ്റൂ സമദ് (30), ജോളോങ്കി രാഹുല്‍ ഹക്കീം (18) എന്നിവരാണ് പിടിയിലായയത്.
ഇവരില്‍ നിന്നും മൂന്നു വലിയ പൊതികളിലായി 4 കിലോ കഞ്ചാവ് പിടിച്ചെടുത്തു. റൂറല്‍ എസ്പി വിഷ്ണു പ്രദീപിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. തിരുവല്ലയില്‍ ട്രെയിന്‍ ഇറങ്ങിയ പ്രതികളുടെ പിന്നാലെ ഡാന്‍സാഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം പിന്തുടരുകയായിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. ഡാന്‍സാഫ് എസ്‌ഐ ജ്യോതിഷ്, എസ്‌ഐ മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.



























