Home News Local ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം 22ന്

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം 22ന്

Advertisement

കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂള്‍തല വിദ്യാഭ്യാസ ജില്ലാ മത്സരം ജനുവരി 22 ന് നടക്കും. സ്‌കൂള്‍തല പ്രാരംഭഘട്ട മത്സരത്തില്‍ വിജയികളായ രണ്ട് ടീമുകള്‍ വീതം വിദ്യാഭ്യാസ ജില്ലാ മത്സരത്തില്‍ പങ്കെടുക്കും. രാവിലെ ഒന്‍പത് മുതല്‍ വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് കേന്ദ്രങ്ങളില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 11 മുതല്‍ സംസ്ഥാന വ്യാപകമായി മത്സരം നടക്കും. കൊല്ലം വിദ്യാഭ്യാസ ജില്ലാതല മത്സരം വിമലഹൃദയ ഹൈസ്‌കൂളിലും പുനലൂര്‍ വിദ്യാഭ്യാസ ജില്ലാതല മത്സരം സെന്റ് ഗൊറേറ്റി എച്ച്.എസിലും കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാതല മത്സരം സര്‍ക്കാര്‍ എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസിലും നടക്കും.

വിദ്യാഭ്യാസ ജില്ലാതല ഘട്ടത്തില്‍ വിജയിക്കുന്ന 10 ടീമുകള്‍ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടും. ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെ നടക്കും. സ്‌കൂള്‍തല ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രശസ്തി പത്രവും മെമന്റോയും സമ്മാനമായി നല്‍കും. ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിന്റെ ആദ്യഘട്ട മത്സരത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഉള്‍പ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നായി അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here