ശബരിമല. സർക്കാർ സേവന കാലത്ത് ശബരിമല ഡ്യൂട്ടിയിൽ നിന്ന് വിരമിക്കുന്നസ്‌ക്വാഡ് ഡ്യൂട്ടി അംഗവും കുന്നത്തൂർ താലൂക്ക് ഓഫീസ് ജീവനക്കാരനുമായ പ്രസന്നൻ കുരുമ്പേലിക്ക് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ സഹ പ്രവർത്തകർ യാത്ര അയപ്പ് നൽകി.. ശബരിമല ദർശനം കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഡ്യൂട്ടി മജി സ്ട്രേറ്റ് കൂടിയായ ഡെപ്യൂട്ടി കളക്ടർ മനോജ് അധ്യക്ഷത വഹിച്ചു. സന്നിധാനം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് (ADM) ഡോ. അരുൺ S. നായർ IAS പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.. എക്സിക്യൂട്ടീവ് മ ജിസ്‌ട്രേറ്റുമാരായ രത്നേഷ് സ്വാഗതവും ഷിബു നന്ദിയും പറഞ്ഞു. സന്നിധാനത്തെ നിരവധി ജീവനക്കാർ പങ്കെടുത്ത വൈകാരികമായ യാത്ര അയപ്പ് ചടങ്ങ് വേറിട്ട അനുഭവമായി.
പോരുവഴിഅമ്പലത്തും ഭാഗം സ്വദേശിയാണ്..
































