ബി ജെ പി നേതാക്കളുടെ വാക്ക് പാഴ്‌വാക്കായി അമൃത് ഭാരത് ട്രയിനിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പില്ല. കേരളത്തിൽ അമൃത ഭാരത് ട്രയിൻ എത്തിയപാടേ അതിന് ശാസ്ത്യം കോട്ടയിൽ സ്റ്റോപ്പുണ്ടാകമെന്ന് വ്യക്തമായി ഉറപ്പു ലഭിച്ചതായി ബിജെപി പ്രാദേശിക നേതൃത്വം പ്രചരണം നടത്തിയിരുന്നു. ട്രയിൻ എങ്ങോട്ടാണെന്നു പോലും നിശ്ചയിക്കുന്നതിന് മുമ്പായിരുന്നു ഇത്.


പി കെ കൃഷ്ണദാസ് കൊല്ലം ജില്ലാ പ്രസിഡൻ്റ് കുന്നത്തൂരുകാരിയായ രാജി പ്രസാദിനോട് വിളിച്ച് അറിയിച്ചതായാണ് പ്രാദേശിക നേതൃത്വം പറഞ്ഞത്. ഇതനുസരിച്ച് പ്രധാനമന്ത്രി റെയിൽ മന്ത്രി സംസ്ഥാന പ്രസിഡ ളില്ലാ പ്രസിന്ന് എന്നിവർക്ക് മൈനാഗപ്പള്ളിയിലെ ബി ജെ പി നേതൃത്വം അഭിവാദ്യം അർപ്പിച്ച് സമൂഹമാധ്യമ പോസ്റ്ററുകളും ഇറക്കി
ഹൈദരാബാദിലേക്കുള്ള ട്രയിനിന് ഇവിടെ സ്റ്റോപ്പില്ലെന്നു മാത്രമല്ല ശാസ്താംകോട്ടയിലെ വികസനത്തിന് മൽസരിക്കുന്ന കൊടിക്കുന്നിലിന് താൽപര്യമുള്ള മാവേലിക്കരയിൽ സ്റ്റോപ്പുണ്ട്, കരുനാഗപ്പള്ളിയിലും സ്റ്റോപ്പ് വന്ന സ്ഥിതിക്ക് ഇന്നി പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് സൂചന
































