കുന്നത്തൂർ:കുന്നത്തൂർ പാലത്തിനു സമീപം ആറ്റുകടവ് കിഴക്കേ ജംഗ്ഷനിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചു.ഇന്ന് പകൽ 12 ഓടെയാണ് സംഭവം.അമിത വേഗതയിലായിരുന്ന ഇരു വാഹനങ്ങളും നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു

എന്ന് ദൃസാക്ഷികൾ പറഞ്ഞു.ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ നിന്നും പാതയോരത്തേക്ക് വശം തിരിഞ്ഞ് നിരങ്ങി മാറി.കാറിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല.അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും ലോറിയുടെ മുൻഭാഗം ഭാഗികമായും തകർന്നു.പുത്തൂർ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
































