ശാസ്താംകോട്ട.നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ
സംസ്ഥാനത്ത് സ്ഥാനാർത്ഥിത്വം ആദ്യം ഉറപ്പിച്ച് നവമാധ്യമങ്ങളിലൂടെ വോട്ട് അഭ്യർത്ഥിച്ചിട്ടുള്ള ഉല്ലാസ് കോവൂരിൻ്റെ
പോസ്റ്റർ ഇറങ്ങി.’കുന്നത്തൂരിൻ്റെ കരുത്താകാൻ ഉല്ലാസ് കോവൂരിനെ വിജയിപ്പിക്കുക’ എന്ന ക്യാപ്ഷനോടെ,ഉല്ലാസ് കോവൂരിൻ്റെ ചിത്രം ഉൾപ്പെടെയാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്.പോസ്റ്റർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ വാട്സാപ്പ്, ഫെയ്സ്ബുക്ക്,ഇൻസ്റ്റഗ്രാം,യൂട്യൂബ് അടക്കമുള്ള നവമാധ്യമങ്ങൾ വഴി വൈറലായി മാറുകയായിരുന്നു. കുന്നത്തൂരിന് പുറമേ മറ്റ് മണ്ഡലങ്ങളിൽ ഉൾപ്പെടെയുള്ള
ആയിരക്കണക്കിനാളുകളാണ് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്.കുന്നത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ തന്നെയെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെ,കഴിഞ്ഞ ഒക്ടോബറിൽ യുഡിഎഫ് നടത്തിയ ‘ശബരിമല വിശ്വാസ സംരക്ഷണ യാത്രയ്ക്ക്’ ശാസ്താംകോട്ടയിൽ നൽകിയ സ്വീകരണത്തിനിടെ യുഡിഎഫ് കൺവീനർ കൂടിയായ അടൂർ പ്രകാശ് എം.പി കുന്നത്തൂരിലെ സ്ഥാനാർത്ഥി ഉല്ലാസ് കോവൂരാണെന്ന വ്യക്തമായ സൂചനകൾ നൽകിയിരുന്നു.പ്രഖ്യാപനത്തെ കരഘോഷത്തോടെയാണ് ഭൂരിപക്ഷം വരുന്ന കോണ്‍ഗ്രസ് പ്രവർത്തകർ വരവേറ്റത്. ഇത് സംബന്ധിച്ച് ന്യൂസ് അറ്റ് നെറ്റ് വിശദമായ റിപ്പോർട്ടും നൽകിയിരുന്നു.കഴിഞ്ഞ 5 വർഷമായി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ശാസ്താംകോട്ട,കുന്നത്തൂർ, മൈനാഗപ്പള്ളി,പടിഞ്ഞാറെ കല്ലട,ശൂരനാട് തെക്ക്,ശൂരനാട് വടക്ക്, പോരുവഴി,മൺറോതുരുത്ത്,കിഴക്കേ കല്ലട,പവിത്രേശ്വരം പഞ്ചായത്തുകളിൽ ഉല്ലാസ് എല്ലാ പരിപാടികളിലും തന്‍റെ സാന്നിധ്യമുറപ്പിച്ചിരുന്നു. എന്നാല്‍ കുന്നത്തൂരിലേക്ക് കൊടിക്കുന്നില്‍ വന്നേക്കുമെന്ന ഒരു അഭ്യൂഹം ഇടക്കാലത്തുണ്ടായിരുന്നത് എംപിമാര്‍ മല്‍സരത്തിനില്ലെന്ന മറുപടിമൂലം നേതൃത്വം അവസാനിപ്പിച്ചത് ആര്‍എസ്പിക്ക് ആശ്വാസമായി.
നിയമസഭാ തെരഞ്ഞെടുപ്പ് സജീവ ചർച്ചയായിരിക്കെ ആർഎസ്പി മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ആരൊക്കെയെന്നത് ഏറെക്കുറെ വ്യക്തമായിരിക്കെ കുന്നത്തൂരിൽ ഉല്ലാസ് കോവൂരെന്നത് പൂർണമായും ഉറപ്പിച്ചിട്ടുണ്ട്.







































