വെള്ളറട: ഭിന്നതകൾ മറന്ന് ക്രൈസ്തവ സമൂഹം ഒന്നായി നില്ക്കേണ്ട കാലഘട്ടം സംജാതമായെന്ന് ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ.കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി ) പാറശാല അസംബ്ലിയുടെ നേതൃത്വത്തിൽ നടന്ന പുതുവത്സരാഘോഷം വെള്ളറട സാൽവേഷൻ ആർമി ചർച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുവർഷം നൽകുന്ന പ്രതീക്ഷകൾ സാക്ഷാത്ക്കരിക്കുവാൻ ഒരുമയും പ്രാർത്ഥനയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.അസംബ്ലി പ്രസിഡൻ്റ് റവ.റ്റി.ദേവപ്രസാദ് അധ്യക്ഷനായി. ബൈബിൾ ഫെയ്ത്ത് മിഷൻ ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് പുതുവത്സര സന്ദേശം നൽകി. കെ സി സി ജില്ലാ സെക്രട്ടറി റവ. ഡോ.എൽറ്റി പവിത്രസിങ്, അസംബ്ലി പ്രോഗ്രാം കൺവീനർ,
റവ.എം എൻ പോൾ രാജ്, കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ.സ്റ്റീഫൻസൺ, റവ.അരുൾദാസ്, കെ.സി സി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം റവ.രതീഷ് റ്റി വെട്ടു വിളയിൽ, മേജർ സി ലീലാമ്മ, വനിതാ കമ്മീഷൻ ജില്ലാ ചെയർപേഴ്സൺ വിനീതാ ജോർജ്, ഇവാ.റിജോഷ്, അസംബ്ളി സെക്രട്ടറി ഷിബു കെ.വെട്ടുവിളയിൽ എന്നിവർ പ്രസംഗിച്ചു.വിവിധ സഭാ വിഭാഗങ്ങളിലെ ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു.പുതുവത്സര പ്രതിജ്ഞയും എടുത്തു.







































