സംസ്ഥാന ക്ഷീരസംഗമം കൊല്ലത്ത്; നാടാകെ വിളംബരവുമായി പാട്ടുവണ്ടിയെത്തി

Advertisement

സംസ്ഥാന ക്ഷീരസംഗമത്തിന്റെ വിളംബരവുമായി ജില്ലയുടെ ഗ്രാമ-നഗര വീഥികളിലേക്കെത്തി പാട്ടുവണ്ടി. ആശ്രാമം മൈതാനത്ത് ജനുവരി 18 മുതല്‍ 21 വരെ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2026’ ന്റെ പ്രചരണാര്‍ഥമാണ് പര്യടനം. ചിന്നക്കട ബസ് ബേയില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഫ്‌ളാഗ് ഓഫ് ചെയ്തു. ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ബോധവത്കരണമുയര്‍ത്തിയുള്ള ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. പാട്ടുവണ്ടിയുടെഭാഗമായ സനു കുണ്ടറ നയിക്കുന്ന നാടന്‍ പാട്ടുകളുമുണ്ടായിരുന്നു.  

അഞ്ചാംലൂമൂട് സ്വകാര്യ ബസ് സ്റ്റാന്‍ഡ്, ചവറ തെക്കുംഭാഗം ക്ഷീരസംഘം, ചവറ സിവില്‍സ്റ്റേഷന്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, തൊടിയൂര്‍ ക്ഷീരസംഘം തുടങ്ങിയ സ്ഥലങ്ങളിലാണ് വണ്ടിയെത്തിയത്. കര്‍ഷകരുമായുള്ള സംവാദവും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരിയും നടത്തി. 15ന് ഓച്ചിറ, ശാസ്താംകോട്ട, ചെറുമൂട്, മുഖത്തല 16ന് ചാത്തന്നൂര്‍, കൊട്ടാരക്കര, വെട്ടിക്കവല 17ന് പത്തനാപുരം, അഞ്ചല്‍, ചടയമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ വണ്ടിയെത്തും.

ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ജോയിന്റ് ഡയറക്ടര്‍മാരായ സിനില ഉണ്ണികൃഷ്ണന്‍, ബോബി പീറ്റര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വര്‍ക്കി ജോര്‍ജ്ജ്, സുരേഖ നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എ അനീഷ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here