പടി. കല്ലട മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കൂടിയ എസ് ഐ ആർ ഉം ആയി ബന്ധപ്പെട്ട യോഗം സുഗമമായി നടത്തുവാൻ തടസ്സം സൃഷ്ടിക്കുകയും മിനിറ്റ്സ് ബുക്ക് ബലമായി കൈവശപ്പെടുത്തി കൊണ്ടു പോകുകയും, ഓഫീസ് ബലമായി പൂട്ടി താക്കോൽ കൊണ്ടു പോകുകയും ഓഫീസ് കെട്ടിടത്തിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്ത നടപടി തികച്ചും പാർട്ടി വിരുദ്ധവും, അപലപനീയവുമാണ്. ഇതിൽ പ്രഥമദൃഷ്ട്യാ പങ്കാളികളാണ് എന്ന് ബോദ്ധ്യപ്പെട്ട നിഥിൻ കല്ലട, സുരേഷ്, മുത്തലിഫ് എന്നിവരെ പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി പുറത്താക്കിയിരിക്കുന്നു. ഇതിന് നേതൃത്വം കൊടുത്തവരുടെയും പങ്കാളിക ളായവരുടെയും പങ്കിനെപ്പറ്റി സമഗ്രാന്വേഷണം ഡി സി സി ചുമതലപ്പെടു ത്തുന്ന കമ്മീഷൻ അടിയന്തിരമായി നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ വെളിച്ചത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. ഓഫീസ്സിന്റെ താക്കോലും മിനിറ്റ്സ് ബുക്കും നോട്ടീസ് കിട്ടി 24 മണിക്കൂറിനകം ഡി സി സി യിൽ ബന്ധപ്പെട്ടവർ ഏൽപ്പിക്കേണ്ടതാണ് എന്ന് പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് അറിയിച്ചു. അനിഷ്ട സംഭവങ്ങൾക്ക് ഉത്തരവാദികൾ എന്ന് കണ്ടെത്തിയ മോഹൻകുമാർ, സാബിൻ എന്നിവരെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്‌തിട്ടുമുണ്ട്.






































