എൻ.എസ്‌.എസ്‌ വിദ്യാഭ്യാസ ധനസഹായവും, യൂണിയൻ സ്കോളർഷിപ്പ് വിതരണവും, പ്രതിഭകളെആദരിക്കൽ, വിവിധ അവാർഡുകളുടെ വിതരണവും നടന്നു

Advertisement

ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ 2025 വർഷത്തെ പ്രതിഭാസംഗമം നടന്നു.യൂണിയൻ പ്രസിഡന്റ് ശ്രീ.വി.ആർ.കെ.ബാബു ഉദ്ഘാടനം ചെയ്ത പ്രതിഭാസംഗമ പരുപാടിയിൽ മുഖ്യപ്രഭാഷണം പ്രതിഭകൾക്കുള്ള ആദരവ് വിവിധ അവാർഡുകൾ കരയോഗങ്ങൾക്കുള്ള ഗ്രാന്റ് വിതരണം എന്നിവ നിർവഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ്‌ തോട്ടുവ മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ സ്വാഗതം പറഞ്ഞു. തദവസരത്തിൽ ശാസ്താംകോട്ട പടിഞ്ഞാറെകല്ലട തുടങ്ങിയ പഞ്ചായത്തുകളിലെ 36 കരയോഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള Nss വിദ്യാഭ്യാസ ധന സഹായം യൂണിയൻ സ്കോളർഷിപ്പ്, ചികിത്സാ വിവാഹ ധനസഹായങ്ങൾ മെറിറ്റ് അവാർഡുകൾ എന്നിവയും വിതരണം ചെയ്തു.അതോടൊപ്പം നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന 15 കരയോഗ മന്ദിരങ്ങൾക്കായി 2 ലക്ഷം രൂപ ഗ്രാന്റായി വിതരണം ചെയ്തു. തദവസരത്തിൽ വിവിധ സ്വയം സഹായസംഘങ്ങൾക്കുള്ള ക്യാഷ് അവാർഡും നൽകി.ചടങ്ങിൽ യൂണിയൻ ഭരണസമിതി അംഗങ്ങൾ,യൂണിയൻ പഞ്ചായത്ത്‌ സമിതി അംഗങ്ങൾ, NSS പ്രതിനിധി സഭാംഗങ്ങൾ,വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ MSSS മേഖലാ കോർഡിറ്റേഴ്സ്,വിവിധ പഞ്ചായത്തുകളിലെ കരയോഗ വനിതാ സമാജ ഭാരവാഹികളും അവാർഡുകൾക്കും വിവിധ സ്കോളർഷിപ്പുകൾക്കും അർഹരായ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും പങ്കെടുത്തു.NSS ഇൻസ്‌പെക്ടർ ഷിജു.കെ കൃതജ്ഞതയും പറഞ്ഞു.
കൈതക്കൽ ശ്രീഭദ്ര തിരുവാതിര സംഘത്തിന്റെ തിരുവാതിരയും നടന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here