ശാസ്താംകോട്ട. .കുന്നത്തൂരിൽ വീണ്ടും മത്സരിക്കാൻ ആഗ്രഹം തുറന്ന് പറഞ്ഞ് കോവൂർ കുഞ്ഞുമോൻ എം എൽ എ
ആർ എസ് പി ലെനിനിസ്റ്റിന് അർഹതപ്പെട്ട സീറ്റാണ് കുന്നത്തൂരെന്ന് കോവൂർ കുഞ്ഞുമോൻ എം എൽ എ ചാനലിനോട് പറഞ്ഞു
സ്ഥാനാർത്ഥി പ്രഖ്യാപന കാര്യത്തിൽ തീരുമാനം എൽ ഡി എഫ് എടുക്കും
എൽ ഡി എഫ് പ്രവേശനത്തിന് ശ്രമം തുടങ്ങിയെന്ന് കോവൂർ കുഞ്ഞുമോൻ എം എൽ എ .
തെരഞ്ഞെടുപ്പിന് മുൻപ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും, ഇടതു നേതാക്കളെയും കാണും.
എൽ ഡി എഫിൽ എത്തിയാൽ സംരക്ഷണ കവചം ഉണ്ടാകും
വിഷയത്തിൽ സി പി ഐ എമ്മും – സി പി ഐ യുമാണ് തീരുമാനം എടുക്കേണ്ടത്..
എൽ ഡി എഫിൽ പ്രവേശനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കോവൂർ കുഞ്ഞുമോൻ .
ചോദ്യം : ഇടതു സർക്കാർ അധികാരത്തിൽ എത്തിയാൽ മന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?
മന്ത്രിയെ തീരുമാനിക്കുന്നത് എൽ ഡി എഫ്
തനിക്ക് സീനിയോറിറ്റി ഉണ്ട്
*ലയനം ഇല്ല*
ആർ എസ് പിയുമായുള്ള ലയന സാധ്യത തള്ളി കോവൂർ കുഞ്ഞുമോൻ എം എൽ എ 24 നോട് .
ആർ എസ് പികൾ തമ്മിൽ ലയനത്തിനുള്ള സാധ്യതയില്ല.
അത്തരം ചർച്ചകൾക്ക് താൻ പോയിട്ടില്ല
ആർ എസ് പി ലെനിനിസ്റ്റ് ഇടതുപക്ഷത്തോട് ഒപ്പം.
വികസനത്തെ കുറിച്ച് ചർച്ച ചെയ്യാൻ കുന്നത്തൂരിൽ യു ഡി എഫിനെ വെല്ലുവിളിക്കുന്നു
പരസ്യസംവാദത്തിനും താൻ തയ്യാറാണ്.
25 വർഷം ജനങ്ങളോട് ഒപ്പം നിന്നു, ഇനിയും അത് തുടരുമെന്നും കോവൂർ കുഞ്ഞുമോൻ എം എൽ എ 24 നോട് .





































