ശാസ്താം കോട്ട. ഓർമ്മകളുടെ വസന്തം തീർത്ത് സ്മൃതി തൻ ചിറകിലേ റി അവർ വീണ്ടും ഒത്തു കൂടി. കാൽനൂറ്റാണ്ട് ഒരുമിച്ച് ഒരേ കലാലയമുറ്റത്ത് ജോലി ചെയ്ത അധ്യാപകരും, അനധ്യാപകരുമായതഴവ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സഹപ്രവർത്തകരാണ്. സുവർണ്ണ താരക സംഗമം എന്ന പേരിൽ ശാസ്താം കോട്ടയിലെ ലങ്കവാലിയിൽ ഒത്തുകൂടിയത്. സ്കൂളിലെ മുൻ ജീവനക്കാരിയും, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അസൂറ അർത്തിയിലിന്റെ അധ്യക്ഷദ്ധയിൽ മുതിർന്ന അംഗം മുൻസ്കൂൾ പ്രദമാധ്യാപിക കമലമ്മ തമ്പുരാട്ടി സംഗമം ഉത്ഘാടനം ചെയ്തു.ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് അംഗം, വി എസ്. സുരഭില എ കെ. സലിംഷാ.വി. പ്രദീപ് കുമാർ, മുൻ സ്കൂൾ പ്രഥമാ ധ്യാപകരായ, നദീർ കുഞ്ഞ്, റഹിയാനത്ത് ബീവി,രാജൻകിടങ്ങിൽ, അർത്തിയിൽ അൻസാരി, ടി എൻ. ബാബുരാജ്, ജി. പ്രസന്നൻ പിള്ള,നബീസത്ത് ബീവി, കെ. ബാബു,കെ. അജയൻ, സുധാകരൻ പിള്ള,രാധാകൃഷ്ണൻ,കെ. സംബശിവൻ, പ്രദീപ് ലാൽ പണിക്കർ എന്നിവർസംസാരിച്ചു.ചടങ്ങിൽ ജന പ്രതിനിധികളായ അസൂറ അർത്തിയിലിനെയും, വി എസ്. സുരഭിലയെയും, ആദ്യ ഹെഡ് മിസ്ട്രസ് കമലമ്മ തമ്പുരാട്ടിയെയും ആദരിച്ചു.സംഗമത്തിന്റെ ഭാഗമായി വിവിധ കലാ, കായികമ ൽസരങ്ങളും നടന്നു.







































