Advertisement
കൊല്ലം: ജില്ലാ ആശുപത്രിയിലെ വെയിറ്റിംഗ് റൂമില്‍ നിന്നും യുവതിയുടെ പണം അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി അറസ്റ്റിലായി. ആലപ്പുഴ വാരണം, മുക്കത്ത്, ജോര്‍ജജ് വര്‍ഗ്ഗീസ്(41) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രി 10.30യോടെ കൊല്ലം ജില്ലാ ആശുപത്രിലെ അത്യാഹിത വിഭാഗത്തിലെത്തിയ യുവതിയുടെ ബാഗാണ് വെയിറ്റിംഗ് റൂമില്‍ നിന്നും പ്രതി മോഷ്ടിച്ചെടുത്തത്. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ ഈസ്റ്റ് പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ചേര്‍ത്തല, മാരാരിക്കുളം പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ സമാനമായ 3 കേസുകള്‍ നിലവിലുണ്ട്. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിയാസ്, ഷൈജു, സിപിഓമാരായ ജ്യോതിഷ്, അജയകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
































