വേണുവിന്‍റെ മരണം, ചവറ എം എൽ എ സുജിത്ത് വിജയൻപിളളയുടെ ഓഫീസിലേക്ക് യുഡിവൈഎഫ് മാർച്ച്

Advertisement

തിരുവനന്തപുരം. മെഡിക്കൽ കോളേജിൽ വെച്ച് മരിച്ച വേണുവിൻ്റെ മരണത്തിൽ ചവറ എം എൽ എ സുജിത്ത് വിജയൻപിളളയുടെ ഓഫീസിലേക്ക് യുഡിവൈഎഫ് മാർച്ച്. ആരോഗ്യ വകുപ്പിനെ എം എൽ എ ന്യായീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.ബാരിക്കേഡ് മറികടന്ന പ്രവർത്തകർ എം എൽ എ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. വേണുവിൻ്റെ മരണത്തിൽ സർക്കാർ കുറ്റക്കാരാണെന്നും കുടുംബത്തിന് ധനസഹായം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here