എഴുകോൺ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം വികസനം: കൊല്ലം –പുനലൂർ പാതയിലെ അടിസ്ഥാന സൗകര്യ വികസനം വേഗത്തിൽ പുരോഗമിക്കുന്നു– കൊടിക്കുന്നിൽ സുരേഷ് എം.പി

Advertisement

കൊല്ലം–പുനലൂർ റെയിൽവേ പാതയിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഇതിന്റെ ഭാഗമായി എഴുകോൺ ഡ്രൈവേഴ്സ് സ്റ്റേഷനിൽ 24 എൽഎച്ച്ബി (LHB) കോച്ചുകൾ സ്വീകരിക്കാനാകുന്ന വിധത്തിൽ പ്ലാറ്റ്ഫോം വികസന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഇതോടൊപ്പം ആവണീശ്വരം, കുര, കൊട്ടാരക്കര സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം നീളം വർധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൊല്ലം–പുനലൂർ റെയിൽവേ പാതയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് 22 എൽഎച്ച്ബി കോച്ചുകൾ വരെ ഓടിക്കാൻ സാധിക്കും. ഇതുവഴി കൂടുതൽ കോച്ചുകളും കൂടുതൽ സീറ്റുകളും ഉറപ്പാകുന്നതോടൊപ്പം യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രാനുഭവവും ലഭ്യമാകും.

ദീർഘകാലമായി ഈ മേഖലയിലെ യാത്രക്കാരുടെ പ്രധാന ആവശ്യമായിരുന്നു ട്രെയിനുകളുടെ കോച്ച് ശേഷി വർധിപ്പിക്കലും അടിസ്ഥാന സൗകര്യ വികസനവും. ഈ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനായി റെയിൽവേ അധികൃതരുമായി നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായാണ് നിലവിലെ പുരോഗതി സാധ്യമായതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി. മേഖലയുടെ സമഗ്ര വികസനത്തിനും യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കാനും ഇനിയും ശക്തമായ ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here