എൻ.എസ്‌.എസ്‌ വിദ്യാഭ്യാസ ധനസഹായവും, യൂണിയൻ സ്കോളർഷിപ്പ് വിതരണവും, പ്രതിഭകളെആദരിക്കൽ, അവാർഡുകളുടെ വിതരണം

Advertisement

കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ
നേതൃത്വത്തിൽ 2025 വർഷത്തെ പ്രതിഭാസംഗമം ഭരണിക്കാവ് തറവാട് ആഡിറ്റോറിയത്തിൽ വച്ച് 11/01/2026 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്നതാണ്.യൂണിയൻ പ്രസിഡന്റ് ശ്രീ.വി.ആർ.കെ.ബാബു ഉദ്ഘാടനം ചെയ്യുന്ന പ്രതിഭാസംഗമ പരുപാടിയിൽ മുഖ്യപ്രഭാഷണം പ്രതിഭകൾക്കുള്ള ആദരവ് വിവിധ അവാർഡുകൾ കരയോഗങ്ങൾക്കുള്ള ഗ്രാന്റ് വിതരണം എന്നിവ പ്രൊഫ.ഡോ.സുജാത.എസ്‌ നിർവഹിക്കുന്നതാണ്. തദവസരത്തിൽ ശാസ്താംകോട്ട പടിഞ്ഞാറെകല്ലട തുടങ്ങിയ പഞ്ചായത്തുകളിലെ 36 കരയോഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള Nss വിദ്യാഭ്യാസ ധന സഹായം യൂണിയൻ സ്കോളർഷിപ്പ്, ചികിത്സാ വിവാഹ ധനസഹായങ്ങൾ മെറിറ്റ് അവാർഡുകൾ എന്നിവ വിതരണം ചെയ്യുന്നതുമാണ്. അതോടൊപ്പം വിവിധ സ്വയം സഹായസംഘങ്ങൾക്കുള്ള ക്യാഷ് അവാർഡും വിതരണം ചെയ്യുന്നതാണ്. തദവസരത്തിൽ എല്ലാ കരയോഗ വനിതാ സമാജ ഭാരവാഹികളും അവാർഡുകൾക്കും വിവിധ സ്കോളർഷിപ്പുകൾക്കും അർഹരായ വിദ്യാർത്ഥികൾ യഥാ സമയം പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here