ശാസ്താംകോട്ട. മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദശദിന മകരപ്പൊങ്കൽ മഹോത്സവം 9ന് ആരംഭിച്ച് 18ന് കെട്ടുകാഴ്ചയോടെ സമാപിക്കും.9ന് രാവിലെ 6ന് സോപാനസംഗീതം,8 ന് ഭാഗവത പാരായണം,വൈകിട്ട് 6ന് സോപാനസംഗീതം,വൈകിട്ട്
6.30ന് ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടനം,രാത്രി 8ന് നാദസ്വരക്കച്ചേരി,8.30ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും.10ന് രാത്രി 8.30ന് ഗാനമേള,11ന് രാവിലെ 6ന് അഷ്ടപദി,വൈകിട്ട് 4നു ദേശവിളക്ക് താലപ്പൊലി,6ന് ത്രിബിൾ തായമ്പക,രാത്രി 7ന് ദേവിക്ക് പൂമൂടൽ,7.30ന് ആകാശക്കാഴ്ച,8ന് ഗാനമേള.12 ന്
വൈകിട്ട് 4 മണി മുതൽ താലപ്പൊലി ഘോഷയാത്ര,രാത്രി 8 ന് സാംസ്കാരിക സമ്മേളനവും,ചികിത്സാധന സഹായ വിതരണവും,8:30ന് പ്രസീത ചാലക്കുടിയുടെ പതി ഫോക്ക് ബാൻഡിന്റെ നാടൻപാട്ട് ഉറവ്,13ന് രാത്രി 8ന് നാടകം,14ന് വൈകിട്ട് 4ന് താലപ്പൊലി ഘോഷയാത്രയും ശിങ്കാരിമേളവും,രാത്രി 8ന് തിരുവനന്തപുരം നാടകം,15ന് രാവിലെ 6.30ന് നടക്കുന്ന മണ്ണൂർകാവ് പൊങ്കാലയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം നീനാ കുറുപ്പ് നിർവ്വഹിക്കും.7ന് അന്നദാനം,രാത്രി 8ന് നാടകം,16 ന് വൈകിട്ട് 4ന് താലപ്പൊലി ഘോഷയാത്ര,രാത്രി 8ന് നാടകം,17 ന് വൈകിട്ട് 5.30ന് സോപാനസംഗീതം,രാത്രി 9ന് മേജർസെറ്റ് കഥകളി,കഥ:കുചേലവൃത്തം, ശ്രീരാമപട്ടാഭിഷേകം.സമാപന ദിവസമായ 18ന് രാവിലെ 5ന് പുഷ്പാലങ്കാരം,6ന് സോപാനസംഗീതം,8ന് ദേവി ഭാഗവത പാരായണം,പകൽ 3.30ന് കെട്ടുകാഴ്ച,രാത്രി 7ന് മണ്ണൂർക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്,വലിയ കാണിക്ക,കുതിര കാണൽ, ദീപാരാധന എന്നിവ നടക്കും.രാത്രി 9ന് ഗാനമേള, തുടർന്ന് വെടിക്കെട്ട്.ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ രാവിലെ 7.30 മുതൽ 10.30 വരെയും,വൈകിട്ട് 5 മുതൽ 7.30 വരെയും,18 ന് രാവിലെ 11.30 വരെയും പറ സമർപ്പിക്കാവുന്നതാണെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി,സെക്രട്ടറി സുരേഷ് ചാമവിള,ട്രഷറർ വി.ആർ.സനിൽചന്ദ്രൻ എന്നിവർ അറിയിച്ചു.
Advertisement




































