കൊട്ടാരക്കര: മുന്‍പ് വിവാഹം കഴിച്ച വിവരം മറച്ചുവെച്ച് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് വഞ്ചിച്ച കേസില്‍ യുവാവിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ വില്ലേജില്‍ അഴിമുഖം പടിഞ്ഞാറ്റിന്‍കര ചിറക്കുന്നത്ത് വീട്ടില്‍ ജിനേഷ് (33) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി പ്രതി വിവാഹബന്ധത്തിലേര്‍പ്പെടുകയും, എന്നാല്‍ ഒരു വര്‍ഷം മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്ന വിവരം ഇയാള്‍ മറച്ചുവെച്ചതായുമാണ് പരാതി. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ ന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐമാരായ പങ്കജ് കൃഷ്ണ, ജയകുമാര്‍, സജീവ്, രേഖ, രേവതി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Advertisement






























