കൊല്ലം.സി പി ഐ എം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ ഇറങ്ങിപ്പോക്ക്.ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മേയർ സ്ഥാനാർത്ഥിയുമായിരുന്ന വി കെ അനിരുദ്ധനാണ് ഇറങ്ങിപ്പോയത്.
പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയെന്ന സി പി ഐ എം റിപ്പോർട്ടിംഗിനിടെയാണ് നാടകീയ രംഗങ്ങൾ.
തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സി പി ഐ എം കൊല്ലം ജില്ല കമ്മിറ്റിയോഗത്തിൽ നിന്നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മേയർ സ്ഥാനാർത്ഥിയുമായിരുന്ന വി കെ അനിരുദ്ധൻ ഇറങ്ങിപ്പോയത്.കൊല്ലത്തെ തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിംഗിനിടെ പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയതാണ് തിരിച്ചടിയതെന്ന പരാമർശം ഉണ്ടായി. പിന്നീട് കണ്ടത് വൈകാരിക രംഗങ്ങൾ.
അധികാരം തേടിയല്ല താൻ സി പി ഐ എമ്മിൽ ചേർന്നതെന്നും നാടകവും, സാമ്പശിവൻ്റെ കഥാപ്രസംഗവും കണ്ടാണ് പാർട്ടി പ്രവർത്തനം തുടങ്ങിയതെന്നുമായിരുന്നു വി കെ അനിരുദ്ധൻ്റെ മറുപടി. പാർട്ടിയാണ് തനിക്ക് എല്ലാമെന്നും, പാർലമെൻ്ററി രാഷ്ട്രീയത്തേക്കാൾ കൂടുതൽ കാലം പാർട്ടി പ്രവർത്തനമാണ് താൻ നടത്തിയത്. പാർട്ടി പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ മത്സരിച്ചതെന്നും വികാരീതനായി വി കെ അനിരുദ്ധൻ ജില്ലാ കമ്മിറ്റി യോഗത്തിൽ പറഞ്ഞു. പിന്നാലെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്ന് വി കെ അനിരുദ്ധൻ ഇറങ്ങി പോവുകയായിരിന്നു.നേതാക്കൾ ഇടപെട്ട് വി കെ അനിരുദ്ധനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.
Advertisement






































