കുന്നത്തൂർ:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ കുന്നത്തൂർ,പോരുവഴി പഞ്ചായത്തുകളിലെ 26 കരയോഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നായർ സർവീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസധന സഹായവും,യൂണിയൻ സ്കോളർഷിപ്പ്,വിവിധ മെറിറ്റ് സ്കോളർഷിപ്പുകൾ, യൂണിയന്റെ വിവാഹ ചികിത്സാ
എൻഡോവ്മെന്റുകൾ,കരയോഗം നിർമ്മാണ ഗ്രാന്റ് എന്നിവകളുടെ വിതരണം നടത്തി.കുന്നത്തൂർ പടിഞ്ഞാറ് 348-നമ്പർ എൻഎസ്എസ് കരയോഗ മന്ദിരഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു വിതരണ ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻ ഭരണസമിതി അംഗം ബി.ഹരികുമാർ സ്വാഗതം പറഞ്ഞു.യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവാ മുരളി അധ്യക്ഷത വഹിച്ചു.കരയോഗ പ്രവർത്തക വിശദീകരണം യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ നടത്തി.ഭാരത കേസരി യൂണിയൻ സ്കോളർഷിപ്പ് വിതരണം യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ.സോമൻ പിള്ള നിർവഹിച്ചു.വിവാഹ ധനസഹായ വിതരണം നമ്പൂരേത്ത് തുളസീധരൻ പിള്ള,ചികിത്സാധന സഹായവിതരണം എസ്.ബി.ജഗദീഷ്,എച്ച്എസ് എസ് മെറിറ്റ് അവാർഡ് സുധാചന്ദ്രൻ, എസ്എസ്എൽസി മെറിറ്റ് അവാർഡ് എസ്.എസ് ഗീതാഭായി,കരയോഗ നിർമ്മാണ ഗ്രാന്റ് വിതരണം അഡ്വ.റ്റി.കെ പ്രദീപ്,വിദ്യാഭ്യാസ എൻഡോവ്മെന്റ് പോരുവഴി ബാലചന്ദ്രൻ തുടങ്ങിയവർ നിർവഹിച്ചു.ചടങ്ങിൽ എൻഎസ്എസ് ഇൻസ്പെക്ടർ ഷിജു,കരയോഗം സെക്രട്ടറി രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.
Advertisement





































