Advertisement
കൊട്ടാരക്കര: പുലമണ്‍ കരിങ്ങോട്ട് ഭാഗത്ത് ഏക്കര്‍ കണക്കിന് വസ്തുവിലേക്ക് തീ പടര്‍ന്നത് ആശങ്ക പരത്തി. കാട് പിടിച്ച കുന്നുകളും താഴ്വാരമായും കിടക്കുന്ന ഭാഗത്തു കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തീ പിടിച്ചത്. കൊട്ടാരക്കര എസ്ജി കോളേജിന് എതിര്‍ ഭാഗത്തും മീന്‍ പിടി പാറയ്ക്കും അടുത്തായാണ് തീ പിടിത്തമുണ്ടായത്. രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജനവാസ മേഖലകള്‍ കൂടി ഉള്‍പ്പെട്ടതാണ് ഇവിടം.






























