കുന്നിക്കോട്: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. വിളക്കുടി ധര്‍മ്മപുരി ആലിയാട്ട് മേലതില്‍ വീട്ടില്‍ സനൂപ് എന്നറിയപ്പെടുന്ന സനോജിനെ (36) ആണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയാണ് സനോജ്. മുന്‍പ് യുവാവുമായുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ പ്രതിയുടെ വീടിന് സമീപത്തുള്ള വിളക്കുടി വില്ലേജില്‍ പാപ്പാരംകോട് റോഡില്‍ കൂടി വീട്ടിലേക്ക് നടന്നുപോയ യുവാവിനെ പ്രതി കൈയ്യില്‍ കരുതിയിരുന്ന മരകായുധമുപയോഗിച്ച് യുവാവിന്റെ തലക്കടിച്ചു പരിക്കേല്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ച് ചികിത്സയിലാണ്. കുന്നിക്കോട് എസ്‌ഐമാരായ സാബു, ഷാനവാസ്, സന്തോഷ് എസ്‌സിപിഓമാരായ ബിനു, ഷമീര്‍, അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

































