ശാസ്താം കോട്ട: രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാവനം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിലാണ് സസ്യങ്ങളില്ലാത്തലോകത്ത് ജീവിക്കാൻ പറ്റില്ലെന്നബോധ്യത്തിൽ നിന്നാകണം വിദ്യാഭ്യാസം തുടങ്ങേണ്ടത് എന്ന് കൊല്ലംസാമൂഹിക വന സംരക്ഷണ വിഭാഗത്തിലെ ഡെപ്യൂട്ടി കൺസർ വേറ്റർ ആയ കോശി ജോൺ അഭിപ്രായപ്പെട്ടത്. പരിസ്ഥിതി ദിനത്തോട് ചേർന്ന് നടന്ന വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനവേദിയിൽ വെച്ച്
വിദ്യാലയത്തോട് ചേർന്ന് ഒരു ചെറുവനം എന്ന ആശയത്തിന് നാന്ദികുറിക്കുന്നത്. അതിനെ സംസ്ഥാന വന വകുപ്പിന്റെ സഹായത്തോടെ സ്കൂളിന്റെ ചുറ്റുപാടിൽ വളർത്തി എടുക്കുകയും പരിപാലിക്കുകയുമാണ് വിദ്യാവനത്തിന്റെ ലക്ഷ്യം. ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി എബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങുകൾക്ക് പ്രിൻസിപ്പൽ ബോണി ഫെസിയ വിൻസെന്റ്, അഡ്മിനിസ്ട്രേറ്റർ കൊച്ചുമോൾ കെ സാമുവൽ എന്നിവർ നേതൃത്വം നൽകി. എക്കോ ക്ലബ് കോർഡിനേറ്റർ ശ്രീകുമാരി മുഖ്യപ്രഭാഷണവും വൈസ് പ്രിൻസിപ്പൽ ടെസ്സി തങ്കച്ചൻ നന്ദിയും രേഖപ്പെടുത്തി






































