കൊല്ലത്ത് ത്രിതല പഞ്ചായത്ത് പ്രസിഡൻ്റ പ തിരഞ്ഞെടുപ്പിൽ  ട്വിസ്റ്റുകൾ ഏറെ, കൗതുകവും

Advertisement

കൊല്ലം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഡോക്ടർ ആർ ലതാദേവി ചുമതലയേറ്റു. ഭർത്താവും മന്ത്രിയുമായ ജി ആർ അനിൽ ഭാര്യയെ അനുമോദിക്കാൻ ജില്ലാ പഞ്ചായത്ത് ഹാളിൽ നേരിട്ട് എത്തിയത് മനോഹര കാഴ്ചയായി.കൊല്ലം ചിറക്കര പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഉല്ലാസ്
കൃഷ്ണൻ പഞ്ചായത്ത് പ്രസിഡൻ്റായപ്പോൾ, മുഖത്തല ബ്ലോക്ക് പഞ്ചായത്തിലും ഉമ്മന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിലും  നറുക്കെടുപ്പിലൂടെ 
യു ഡി എഫിന് ഭരണം ലഭിച്ചു.


കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പിരിമുറുക്കം ഉണ്ടായിരുന്നില്ല. പകരം കൗതുകമായിരുന്നു.മുൻ എംഎൽഎയും ചടയമംഗലത്ത് നിന്നുള്ള സിപിഐ കൗൺസിലറുമായ ഡോ ആർ ലതാ ദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേൽക്കുന്നത് കാണാൻ എത്തിയത് രണ്ട് മന്ത്രിമാർ .അതിലൊരാൾ ആർ  ലതാദേവിയുടെ ജീവിത പങ്കാളിയുമായ   ജി ആർ അനിൽ.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായ ഭാര്യയ്ക്ക  ഭാർത്താവായ   മന്ത്രിയുടെ വക ആശംസ.

ഉമ്മന്നൂർ ,മുഖത്തല ബ്ലോക്ക്‌ പഞ്ചായത്തകൾ  നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്വന്തമാക്കി.ഉമ്മന്നൂരിൽ
കോൺഗ്രസ് അംഗം അഡ്വ.ബ്രിജേഷ് ഏബ്രഹാം പ്രസിഡൻ്റായി.
യുഡിഎഫിനും എൽഡിഎഫിനും 9 വീതം സീറ്റുകളും ബിജെപിക്ക് 3 സീറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്.
മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ
കോൺഗ്രസ് അംഗം  സാം വർഗീസ് പ്രസിഡന്റ് ആയി. 8 വീതം അംഗങ്ങളായിരുന്നു എൽ ഡി എഫിനും യു ഡി എഫിനും ഉണ്ടായിരുന്നത്.
ബിജെപി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു.
ചിറക്കരയിൽ ഉണ്ടായത് വൻ ട്വിസ്റ്റ്
യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഉല്ലാസ്
കൃഷ്ണൻ പഞ്ചായത്ത് പ്രസിഡൻ്റായി.സ്വതന്ത്രൻ യുഡിഎഫിനൊപ്പം ചേർന്നതോടെ നറുക്കെടുപ്പിലേക്ക്
പോവുകയായിരുന്നു.
എൻഡിഎ 6, യുഡിഎഫ് 5, എൽഡിഎഫ് 5, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. കൊല്ലം തഴവിൽ എൽ ഡി എഫ് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ വോട്ട് അസാധുവായത് നറുക്കപ്പെടുപ്പിലൂടെ വരെ കാര്യങ്ങളെ എത്തിച്ചു. ഒടുവിൽ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചതുകൊണ്ട് എൽ ഡി എഫിന് ഭരണം ലഭിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here