ചവറ മണ്ഡലത്തില്‍ രണ്ട് പദ്ധതികള്‍ക്ക് കൂടി ഭരണാനുമതി ലഭിച്ചു

Advertisement

ചവറ .നിയോജകമണ്ഡലത്തില്‍ നവകേരളപദ്ധതിയില്‍ അനുവദിച്ച പ്രോജക്റ്റ് ഭേദഗതി ചെയ്ത് ചവറ ഗ്രാമപഞ്ചായത്തിലെ ഹംസമുക്ക് – മണ്ടോടിമുക്ക് റോഡ് , എസ്.എന്‍.ലൈബ്രറി മുതല്‍ ഷിഫാ ക്ലിനിക്ക് വരെയുളള റോഡ് (റ്റി.എസ് കനാല്‍ തീരത്ത് എല്‍.ഇ.ഡി. വഴിവിളക്കുകള്‍ ഉള്‍പ്പെടെ), കീപ്പടജംഗ്ഷന്‍ – പുത്തന്‍ചന്ത റോഡ് ടാറിംഗ്, സൈഡ് കോണ്‍ക്രീറ്റ് എന്നീ റോഡുകളുടെ നവീകരണത്തിനായി മൂന്ന് കോടി രൂപ വകയിരുത്തി ഭരണാനുമതിയായി.


കൂടാതെ ശക്തികുളങ്ങര ചീക്കന്‍തുരുത്ത് – പുത്തന്‍തുരുത്ത് പാലത്തിന് 85 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു.
രണ്ട് വര്‍ക്കുകളുടെയും നിര്‍മ്മാണ ചുമതല ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിനാണ്.
ഉടന്‍ തന്നെ രണ്ട് പ്രവൃത്തികളും ആരംഭിക്കുമെന്ന് ഡോ.സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here