ചാത്തന്നൂർ:കല്ലുവാതുക്കൽപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ട് പന്നികൾ
കർഷകരുടെ വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവായത്തോടെ
പഞ്ചായത്ത് ഏർപ്പെടുത്തിയ ഷൂട്ടർമാർ
കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് പഞ്ചായത്ത് അധികൃതർ. കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ
വേളമാനൂർ മേഖലയിലാണ്
പന്നി വേട്ട നടത്തിയത്. ചൊവ്വാഴ്ച
രാത്രി തുടങ്ങിയപന്നിവേട്ടയിൽ
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 5 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. രാപകൽ ഭേദമില്ലാതെ പന്നി ഇടിച്ച് വാഹനാപകടങ്ങളും പതിവായിരുന്നു. തുടർന്ന് ഗ്രാമ പഞ്ചായത്തിൻ്റെ ഇടപെടലിൽ വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ട ശക്തമാക്കിയത്.






























