എന്‍.സി.സി/സൈനികക്ഷേമ വകുപ്പില്‍ എല്‍.ഡി ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് ( വിമുക്തഭടന്മാര്‍ക്ക് മാത്രം) എന്‍.സി.എ ഒ.ബി.സി ( കാറ്റഗറി നം.178/2024) തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒറ്റത്തവണ പ്രമാണ പരിശോധന ഡിസംബര്‍ 30ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ജനന തീയതി, യോഗ്യത, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, വെയിറ്റേജ് എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസല്‍ പ്രമാണങ്ങളുമായി പ്രൊഫൈല്‍ മെസ്സേജ്/ എസ്.എം.എസ് മുഖേന അറിയിച്ച ദിവസത്തില്‍ ഹാജരാകണം.






























