കരുനാഗപ്പള്ളി. വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യുമായി യുവാക്കള്‍ അറസ്റ്റില്‍. ഓച്ചിറ, മേമന, കോലെടുത്ത് വീട്ടില്‍ മോഹനന്‍ മകന്‍ മുകേഷ്(34), ഓച്ചിറ, പായിക്കുഴി, മേന വീട്ടില്‍ തെക്കതില്‍, സൈനുദ്ദീന്‍ ഷിഹാബ്(40) എന്നിവരെയാണ് ഓച്ചിറ പോലീസും കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സബ്ബ് ഡിവിഷന്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

ക്രിസ്മസ് പുതുവത്സരാഘോഷ രാവുകള്‍ ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് ഓച്ചിറ മേമനയില്‍ നിന്നും 12.860 ഗ്രാം എം.ഡി.എം.എ യുമായി ഇവര്‍ പിടിയിലായത്. പ്രതികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ലഹരി മരുന്ന് കടത്തിക്കൊണ്ട് വന്ന് യുവാക്കള്‍ക്ക് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ ഓച്ചിറ കല്ലൂര്‍മുക്കില്‍ വച്ച് പോലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ എത്തിയ കാറില്‍ നിന്നും എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ഓച്ചിറ ഇന്‍സ്‌പെക്ടര്‍ സുജാതന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഓച്ചിറ പോലീസും എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




































