കൊല്ലം. അപകടത്തെ തുടർന്ന മസ്തിഷ്ക മരണം സംഭവിച്ച ചാത്തന്നൂർ ചിറക്കര സ്വദേശി ഷിബു ഏഴുപേർക്ക് പുതുജീവനേകി യാത്രയായി. ഷിബുവിന്റെ ഹൃദയം നേപ്പാൾ സ്വദേശിക്കാണ് നൽകിയത്. ഷിബുവിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗാ കാമിയുടെ ആരോഗ്യനില തൃപ്തികരം.
ശബരിമലദർശനം കഴിഞ്ഞ് 14-ന് ഉച്ചയോടെ വീട്ടിലെത്തിയ ഷിബു മുടി വെട്ടിക്കാനായി പോയി വരുന്നതിനിടെ രാത്രി ഏഴു മണിയോടെ അപകടം ഉണ്ടായത്. ബൈക്ക് മറ്റൊരാളെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറുന്നതിനിടെയാണ് അപകടം. മസ്തിഷ്ക മരണം സംഭവിച്ച ഷിബുവിന്റെ 7 അവയവങ്ങൾ ദാനം നൽകി. ഹൃദയം, കരൾ, വൃക്കകൾ, കണ്ണുകൾ ഉൾപ്പെടെയുള്ള അവയവങ്ങളാണ് ദാനം ചെയ്തത്. ഷിബുവിന്റെ ഭൗതിക ശരീരം രാവിലെ വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തി
മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അവയവദാനത്തിലൂടെ സമൂഹത്തിന് വലിയ സന്ദേശമാണ് ഷിബുവും കുടുംബവും നൽകിയതെന്ന് ഒരു നാട് ഒരേ സ്വരത്തിൽ പറയുന്നു
ഷിബുവിന് വീട് വെച്ചതുമായി ബന്ധപ്പെട്ട കടബാധ്യത തീർക്കുന്നതിന് സർക്കാരുമായി ആലോചിച്ച് വേണ്ട നടപടികൾ ചെയ്യുമെന്ന് എംഎൽഎ ജയലാൽ പറഞ്ഞു
മൃതദേഹം വീട്ടുവിളപ്പിൽ സംസ്കരിച്ചു. ഷിബുവിന്റെ സഹോദരി പുത്രന്മാർ ചിതയ്ക്ക് തീകൊളുത്തി. ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗാ കാമിയുടെ ആരോഗ്യനില തൃപ്തികരമെന്നും, ആശങ്കൾ ഇല്ലന്നും, 72 മണിക്കൂർ നിർണായകമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു

































