തദ്ദേശതെരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിനുള്ള ശക്തമായ താക്കീത്, വാരിയത്ത് മോഹൻകുമാർ

Advertisement

ശാസ്താംകോട്ട. തദ്ദേശതെരഞ്ഞെടുപ്പിൽ യൂ ഡി എഫ് ന് ഉണ്ടായവമ്പിച്ചവിജയം പിണറായി സർക്കാരിന് എതിരെയുള്ള ജനരോഷത്തിന്റെ പ്രതിഫലനമാണെന്നും, തെറ്റുതിരുത്താൻ സർക്കാർതയ്യാറായില്ലെങ്കിൽഅതിശക്തമായ ജനവികാരംസർക്കാരിന് നേരിടേണ്ടിവരുമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസി യേഷൻകൊല്ലം ജില്ലാ പ്രസിഡന്റ്‌ വാരിയത്തു മോഹൻ കുമാർ അഭിപ്രായപ്പെട്ടു.കേരള സ്റ്റേറ്റ് സർവീസ്പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലംസമ്മേളനം ഭരണിക്കാവ് കോൺഗ്രസ്‌ ഭവനിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രൊ. ചന്ദ്രശേഖരൻ പിള്ള മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. എ. റഷീദ് പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ. സോമൻ പിള്ള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. മുഹമ്മദ്‌ കുഞ്ഞ്,കെ. ഷാജഹാൻ, നിയോജകമണ്ഡലം സെക്രട്ടറി കെ ജി. ജയചന്ദ്രൻപിള്ള, നേതാക്കളായ, എം. അബ്ദുൽ സമദ്, നേതാക്കളായ.

മുഹമ്മദ്‌ ഹനീഫ, എസ് എസ്. ഗീതാബായ്, ശൂരനാട് വാസു, ഡി. ബാബുരാജൻ, എം ഐ. നാസർഷാ,കെ. ലീലാമണി, ജോൺ മത്തായി, അസൂറബീവി, ടി എ. സുരേഷ് കുമാർ,എം. ജോർജ്, ഉണ്ണികൃഷ്ണപിള്ള, സലില കുമാരി,കെ. സാവിത്രി.തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി.കെ ജി. ജയചന്ദ്രൻ പിള്ള (പ്രസിഡന്റ്‌) എം ഐ. നാസർഷാ (സെക്രട്ടറി )സന്തോഷ്‌ കുമാർ (ട്രഷറർ ).അസൂറ അർത്തിയിൽ (വനിതാഫോറം പ്രസിഡന്റ്‌ )സലിലകുമാരി (വനിതാ ഫോറം സെക്രട്ടറി )എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here