തഴവ: തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വി. മാർത്തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ഇന്ന് സമാപിച്ചു.
രാവിലെ 6.45-ന് ആരംഭിച്ച പ്രഭാത നമസ്കാരത്തിനും വി. മൂന്നിന്മേൽ കുർബാനയ്ക്കും കൊല്ലം ഭദ്രാസനാധിപൻ അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. റവ. ഫാ. ജോസ് എം. ഡാനിയേൽ, റവ. ഫാ. ജോൺ ഗീവർഗീസ് എന്നിവരും മറ്റ് വൈദിക ശ്രേഷ്ഠരും സഹകാർമികരായി.
തുടർന്ന് പ്രദക്ഷിണവും ശ്ലൈഹിക വാഴ്‌വും നടന്നു.
രാവിലെ 10-ന് ആരംഭിച്ച പൊതുസമ്മേളനം ഇടവക വികാരി ഫാ. ജോൺ സ്ലീബയുടെ അധ്യക്ഷതയിൽ നടന്നു. ഇടവക സെക്രട്ടറി ശ്രീ. ജെയിസൺ ജെയിംസ് സ്വാഗതം ആശംസിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ അൽമായ ട്രസ്റ്റി ശ്രീ. റോണി വർഗീസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
ഇടവകാംഗമായ ഫാ. കെ. ജി. അലക്സാണ്ടർ രചിച്ച “ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് – ഒരു ഇതിഹാസം” എന്ന പുസ്തകം അഭി. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. തുടർന്ന് ബഹു. റോണി വർഗീസ് പുസ്തകം ഏറ്റുവാങ്ങി
തുടർന്ന് ഇടവകയിലെ വൈദികരായ റവ. ഫാ. ഇ. പി. വർഗീസ് ഇടവന, റവ. ഫാ. കെ. ജി. അലക്സാണ്ടർ എന്നിവരെ ആദരിച്ചു. തുടർന്ന് ഇടവകയിലെ പ്രതിഭകളെയും 75 വയസ് തികഞ്ഞവരെയും ആദരിച്ചു. തുടർന്ന് ചാരിറ്റി വിതരണവും നടന്നു.
ഇടവക ട്രസ്റ്റി ശ്രീ. ജോബിൻ ബാബു,
പെരുന്നാൾ കൺവീനവർ ജോൺസൺ മോനച്ചൻ തുടങ്ങിയവർ സംസാരിച്ചു. കൊടിയിറക്ക്,നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിച്ചു.



































